മുംബൈ:ടി20 ലോകകപ്പിന് ശേഷം മടങ്ങി എത്തിയ ഇന്ത്യന്‍ ഓൾറൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയില്‍ (Hardik Pandya) നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഢംബര വാച്ചുകള്‍ പിടിച്ചെടുത്തു. വാച്ചുകളുടെ ഇൻവോയ്‌സുകൾ (bill) ഹാർദികിന്‍റെ പക്കൽ ഇല്ലായിരുന്നു.
അഞ്ച് കോടിയുടെ രണ്ട് വാച്ചുകളുമായി ഹാർദിക് പാണ്ഡ്യ കസ്റ്റംസിന്‍റെ പിടിയില്‍ - അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഢംബര വാച്ചുകള്‍
ദുബായില്‍ നിന്ന് എത്തിയ ഹാർദിക് പാണ്ഡ്യയുടെ കൈവശം പൂർണമായും പ്ലാറ്റിനത്തിൽ നിർമ്മിച്ച വാച്ചിൽ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ ഉണ്ടെന്ന് മുംബൈ വിമാനത്താവളത്തിലെ എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
അഞ്ച് കോടിയുടെ രണ്ട് വാച്ചുകളുമായി ഹാർദിക് പാണ്ഡ്യ കസ്റ്റംസിന്‍റെ പിടിയില്‍
പൂർണമായും പ്ലാറ്റിനത്തിൽ നിർമ്മിച്ച വാച്ചിൽ 32 ബാഗെറ്റ് കട്ട് മരതകങ്ങൾ ഉണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഹാർദിക് പാണ്ഡ്യയെ കസ്‌റ്റംസ് സംഘം കസ്‌റ്റഡിയിലെടുത്തത്. നവംബർ 14നാണ് പാണ്ഡ്യ മുംബൈയിലെത്തിയത്.
കഴിഞ്ഞ വർഷം ഹാർദികിന്‍റെ സഹോദരൻ ക്രുണാലിനെ കണക്കില്‍ പെടാത്ത സ്വർണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
Last Updated : Nov 16, 2021, 12:49 PM IST