മുംബൈ : ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ആഡംബര കപ്പലില്‍ നിന്നും എന്‍.സി.ബിയുടെ പിടിയിലായ ആര്യൻ ഖാന്‍റെയും കൂട്ടാളികളായ അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. എസ്പ്ലനേഡ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലെ ക്വാറന്‍റൈൻ സെല്ലിലേക്ക് മാറ്റി. താനും തന്‍റെ മാതാപിതാക്കളും ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യയിലാണ് താമസിക്കുന്നതും രാജ്യത്തിന്‍റെ പാസ്പോർട്ടുമുണ്ട്. അധികൃതരുമായി സഹകരിക്കുന്നുണ്ട്, താൻ രാജ്യം വിടുന്നതു സംബന്ധിച്ച ചോദ്യത്തില്‍ പ്രസക്തിയില്ലെന്നും കോടതിയിൽ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആര്യന്‍ പറഞ്ഞു.