മുംബൈ: ലഹരി മരുന്ന് കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. മയക്കുമരുന്ന് വിൽപന സംബന്ധിച്ച് സമീർ ഖാനും ബ്രിട്ടീഷ് പൗരൻ കരണും തമ്മിൽ 20,000 രൂപയുടെ ഓൺലൈൻ ഇടപാട് നടത്തിയെന്നതിന് തെളിവുകളുണ്ടെന്ന പ്രോസിക്യുഷൻ വാദം കണക്കിലെടുത്താണ് നടപടി. ജനുവരി 13ന് എൻസിബി അറസ്റ്റു ചെയ്‌ത സമീർ ഖാനെ ജനുവരി 18ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്‌തിരുന്നു.
ലഹരി മരുന്ന് കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകന്‍റെ ജാമ്യാപേക്ഷ തള്ളി - മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിൻ്റെ ബന്ധു
മയക്കുമരുന്ന് വിൽപന സംബന്ധിച്ച് സമീർ ഖാനും ബ്രിട്ടീഷ് പൗരൻ കരണും തമ്മിൽ 20,000 രൂപയുടെ ഓൺലൈൻ ഇടപാട് നടത്തിയെന്നതിന് തെളിവുകളുണ്ടെന്ന പ്രോസിക്യുഷൻ വാദം കണക്കിലെടുത്താണ് നടപടി.
ലഹരി മരുന്ന് കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിൻ്റെ ബന്ധുവിൻ്റെ ജാമ്യാപേക്ഷ തള്ളി
അതേസമയം ആരും നിയമത്തിന് അതീതമല്ലെന്നും ജുഡീഷ്യറിയിൽ എനിക്ക് വലിയ വിശ്വാസമുണ്ടെന്നും നവാബ് മാലിക്ക് ജനുവരി 14ന് ട്വീറ്റ് ചെയ്‌തിരുന്നു.