മുംബൈ:മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഹാസ്യനടി ഭാരതി സിംഗിനും ഭർത്താവ് ഹർഷ് ലിംബാച്ചിയയ്ക്കും മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കഞ്ചാവ് കൈവശം വെച്ചുവെന്നാരോപിച്ച് മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്‌ത ഇരുവരെയും ഡിസംബർ 4 വരെ മുംബൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹാസ്യനടി ഭാരതി സിംഗിന്‍റെ പ്രൊഡക്ഷൻ ഓഫീസിലും വീട്ടിലും റെയ്‌ഡ് നടത്തിയ എൻസിബി രണ്ട് സ്ഥലങ്ങളിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഭാരതി സിംഗിനും ഭർത്താവിനും ജാമ്യം - എൻസിബി
കഴിഞ്ഞ ദിവസം ഭാരതി സിംഗിന്‍റെ വീട്ടിലും ഓഫീസിലുമായി എൻസിബി നടത്തിയ റെയ്‌ഡിൽ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു
എൻസിബി നേരത്തെ ഖാർ ദണ്ഡാ പ്രദേശത്ത് നടത്തിയ റെയ്‌ഡില്‍ 21 വയസ് പ്രായമുള്ള ഒരു ഇടപാടുകാരന്‍റെ പക്കൽനിന്നും 15 എൽഎസ്‌ഡി (വാണിജ്യ അളവ്), കഞ്ചാവ് (40 ഗ്രാം), നൈട്രാസെപാം (സൈക്കോട്രോപിക് മരുന്ന്) എന്നിവയുൾപ്പെടെ വിവിധ മയക്കുമരുന്നുകളും പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് സിംഗിന്‍റെ വീട്ടിലും ഓഫീസിലും റെയ്‌ഡ് നടത്തിയത്.
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നിന്ന് ആരംഭിച്ച അന്വേഷണം ബോളിവുഡ് താരങ്ങളുടെ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കെയാണിത്. നടൻ അർജുൻ രാംപാലിന്‍റെ വസതിയിലും റെയ്‌ഡ് നടത്തിയെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനായി അദ്ദേഹത്തെയും കാമുകിയെയും എൻസിബി വിളിപ്പിച്ചിരുന്നു.