മുംബൈ: 24 മണിക്കൂറിനിടെ 93 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിക്കുന്ന മുംബൈ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 9,657 ആയി.
അതേസമയം മഹാരാഷ്ട്രയില്‍ പുതിയതായി 36,267 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 20,181 കേസുകള്‍ മുംബൈയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 29.90 ശതമാനമാണ് മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക്.