കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ വ്യാജ ബോംബ് ഭീഷണി: രണ്ട് പേര്‍ പിടിയില്‍ - mumbai railway station bomb news

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഡഡാര്‍, ബൈക്കുള്ള എന്നി റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്‍റെ വസതിയിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

വ്യാജ ബോംബ് ഭീഷണി വാര്‍ത്ത  മുംബൈ വ്യാജ ബോംബ് ഭീഷണി വാര്‍ത്ത  മുംബൈ റെയില്‍വേ സ്റ്റേഷന്‍ ബോംബ് ഭീഷണി വാര്‍ത്ത  മുംബൈ റെയില്‍വേ സ്റ്റേഷന്‍ ബോംബ്  അമിതാഭ് ബച്ചന്‍ വസതി ബോംബ് ഭീഷണി വാര്‍ത്ത  mumbai bomb placing become hoax  mumbai bomb news  mumbai bomb 2 detained news  mumbai railway station bomb news  amitab bachan bomb news
മുംബൈയില്‍ വ്യാജ ബോംബ് ഭീഷണി: രണ്ട് പേര്‍ പിടിയില്‍

By

Published : Aug 7, 2021, 5:56 PM IST

മുംബൈ: മുംബൈയില്‍ റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്‍റെ വസതിയിലും ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ രണ്ട് പേര്‍ പിടിയില്‍. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. വ്യാജ ഫോണ്‍ സന്ദേശവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായെന്നും ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് മുംബൈ പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഡഡാര്‍, ബൈക്കുള്ള എന്നി റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്‍റെ വസതിയിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.

Also read: പാസഞ്ചർ കോച്ച് ഉത്പാദനം 46 ശതമാനം കുറയ്ക്കുമെന്ന് റെയിൽവേ

മുംബൈ പൊലീസിന് പുറമേ റെയില്‍വേ പൊലീസും ബോംബ് സ്ക്വാഡും ഭീഷണിയുള്ള സ്ഥലങ്ങളില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details