അഹമ്മദാബാദ് : 1993 ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) പ്രതികളെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് വ്യാജ പാസ്പോർട്ടുമായി പിടികൂടിയത്. യൂസഫ് ബട്‌ക, അബൂബക്കർ, സൊയേബ് ബാബ, സയ്യിദ് ഖുറേഷി എന്നിവരാണ് പ്രതികള്‍.
എ.ടി.എസ് ഡി.ഐ.ജി ദിപേൻ ഭദ്ര നല്‍കുന്ന വിവരമനുസരിച്ച് നാലുപേരും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് അഹമ്മദാബാദിലെത്തിയത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണക്കേസിലെ ഇവരുടെ ബന്ധം വ്യക്തമായത്. ഇന്‍റര്‍പോളിന്‍റെ റെഡ് കോർണർ നോട്ടീസും ഇവർക്കെതിരെ നിലവിലുണ്ട്.
പിടിയിലായത് 'അർജുൻ ഗ്യാങ്':1993 മുംബൈയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ 257 പേര്‍ കൊല്ലപ്പെട്ടതാണ് സംഭവം. സി.ബി.ഐ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പൊലീസ് ഇവര്‍ക്ക് പ്രതികളെ കൈമാറും. പിടിയിലായ നാല് പേര്‍, 'അർജുൻ ഗ്യാങ്' എന്നാണ് അറിയപ്പെടുന്നത്. പ്രതികൾ പാകിസ്ഥാനില്‍ നിന്നാണ് സ്‌ഫോടകവസ്‌തു പരിശീലനം നേടിയത്.
ബോംബാക്രമണത്തിന് ശേഷം ഇന്ത്യ വിടുകയായിരുന്നു. ഇന്ത്യയില്‍ നിന്നും കടന്ന ശേഷം ഇവര്‍ എന്താണ് ചെയ്‌തതെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തും. 1995ൽ മൂന്ന് പേർ ഇന്ത്യ വിട്ടതായാണ് നിഗമനം. പാസ്‌പോർട്ടും വ്യക്തിഗത വിവരങ്ങളും മാറ്റുന്നതിനാണ് പ്രതികള്‍ നിലവില്‍ ഇന്ത്യയിലേക്കെത്തിയത്. ഇതേക്കുറിച്ച് ലഭിച്ച രഹസ്യവിവവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ്‌ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ 700 പേർക്കാണ് പരിക്കേറ്റത്. കേസിലെ പ്രതികളിൽ പലരും ഒളിവിൽ പോയി. മഹാരാഷ്‌ട്ര പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐയ്‌ക്ക് വിടുകയായിരുന്നു. പ്രതികളിൽ ചിലർ മറ്റ് രാജ്യത്തേക്ക് കടന്നതോടെ നിരവധി അന്വേഷണ ഏജന്‍സികള്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
അറസ്റ്റ്, സർദാർ നഗറിൽ നിന്ന്:ദാവൂദിന്‍റെ നാല് കൂട്ടാളികളും സർദാർനഗറില്‍ നിന്നാണ് പിടിയിലായത്. പ്രതികളുടെ വ്യാജ പാസ്‌പോർട്ടുകള്‍ എ.ടി.എസ് പിടിച്ചെടുത്തു. ഊര്‍ജിതമാക്കിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ബോംബെ സ്‌ഫോടനക്കേസിലെ പ്രതികളാണെന്ന് സ്ഥിരീകരിച്ചത്.
ദാവൂദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യയിൽ സ്‌ഫോടനം നടത്തുന്നതിന് മുന്‍പ് പാകിസ്ഥാനിൽ പരിശീലനം നേടിയിരുന്നതായും എ.ടി.എസ് വിവരം നല്‍കുന്നു. സ്‌ഫോടനത്തിന് ശേഷം അബൂബക്കർ തന്‍റെ ആയുധം ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രതികകള്‍ മുഹമ്മദ് ദോസ എന്ന യുവാവുമായി ആശയവിനിമയം നടത്തിയതായും തീവ്രവാദ വിരുദ്ധ സ്വക്വാഡ് വിവരം നല്‍കുന്നു.
പ്രതികള്‍ രജ്യത്ത് കഴിഞ്ഞതില്‍ അന്വേഷണം:പ്രതികള്‍ ദീർഘകാലമായി രാജ്യത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച എ.ടി.എസ് അതേക്കുറിച്ചും അന്വേഷണം നടത്തും. നിരവധി രാജ്യങ്ങളിലേക്ക് പോകുന്നതിന് പ്രതികൾ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ചു. മേയ് 12-നാണ് ഡി.വൈ.എസ്.പി കെ.കെ പട്ടേലിന് ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചത്. പ്രതികളുടെ പാസ്‌പോർട്ടുകളും സെൽഫോണുകളും ഉൾപ്പടെയുള്ള സാധന സാമഗ്രികള്‍ പൊലീസ് കണ്ടുകെട്ടി.എട്ട് ദിവസത്തിന് ശേഷം പ്രതികളെ സി.ബി.ഐക്ക് കൈമാറും.
ദാവൂദുമായുള്ള ബന്ധം :മോസ്റ്റ്വാണ്ടഡ് ക്രിമിനലും കുപ്രസിദ്ധ മാഫിയ ഡോണുമായ ദാവൂദ് ഇബ്രാഹിമിനെതിരായി മുംബൈ ബോംബ് സ്‌ഫോടനക്കേസിൽ, കേന്ദ്രസർക്കാർ പലകാലങ്ങളിലായി നിരവധി വക്കീൽ നോട്ടീസുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. പിടിയിലായ നാല് ഭീകരർ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണെന്നും ദാവൂദിന് വേണ്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ ഓപ്പറേഷനുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
തീവ്രവാദ സംഘടനകളുമായി ദാവൂദിന് ബന്ധമുള്ളതായി, തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംശയിക്കുന്നു. കൂടാതെ ദാവൂദിന് വിദേശ, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെക്കുറിച്ചും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
ഗോജാരിയിൽ സംഭവിച്ചത് എന്ത് ?:1993 മാർച്ച് 12 ന് തുടർച്ചയായുണ്ടായ 12 ബോംബുകളാൽ മുംബൈ നഗരം നടുങ്ങിയതാണ് സംഭവം. സ്‌ഫോടനം നടന്ന ദിവസമായതിനാൽ ബ്ലാക്ക് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. രണ്ട് മണിക്കൂറും 10 മിനിറ്റും കൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രത്തെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുകുലുക്കുകയുണ്ടായി ഈ സ്‌ഫോടനം.
കേസില്‍ ഉള്‍പ്പെട്ട മുനാഫ് ഹലാരി മൂസയെ ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മുനാഫിനെ 2020 ഫെബ്രുവരി 10 ന് വിദേശത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് പിടികൂടിയത്. 2019 മുതൽ, മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഗുജറാത്ത് എ.ടി.എസിന്‍റെ റഡാറിലാണ് ഇയാൾ.