മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥന്‍ വെള്ളമെന്നു കരുതി സാനിറ്റൈസർ കുടിച്ചു - BMC officer sips sanitizer instead of water
ഉദ്യോഗസ്ഥന്‍റെ മുന്നിലുള്ള ടേബിളില്‍ സാനിറ്റൈസറും വെള്ളക്കുപ്പിയും ഒരുമിച്ച് വെച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

മുംബൈ:മഹാരാഷ്ട്രയിൽ മുനിസിപ്പൽ കമ്മീഷണറിലെ ഉദ്യോഗസ്ഥൻ വെള്ളമെന്നു കരുതി സാനിറ്റൈസർ കുടിച്ചു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കമ്മീഷണറിലാണ് സംഭവം.സംയുക്ത മുനിസിപ്പൽ കമ്മീഷണറായ രമേശ് പവാറാണ് വെള്ളമെന്ന് കരുതി സാനിറ്റൈസർ കുടിച്ചത്. ഉദ്യോഗസ്ഥന്‍റെ മുന്നിലുള്ള ടേബിളില്‍ സാനിറ്റൈസറും വെള്ളക്കുപ്പിയും ഒരുമിച്ച് വെച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. രമേശ് പവാർ 2021-2022 ലെ സിവിൽ ബോഡിയുടെ വാർഷിക വിദ്യാഭ്യാസ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ട് മുമ്പാണ് സംഭവം നടക്കുന്നത്.