ന്യൂഡൽഹി:ഉപയോക്താക്കൾക്ക് ലിറ്ററിന് 100 രൂപ നിരക്കിൽ പെട്രോൾ വിൽക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. അതേസമയം എണ്ണക്കമ്പനികൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് 25 മുതൽ 30 പൈസയായി ഉയർത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ലിറ്ററിന് 100 രൂപ എന്നത് മെട്രോ നഗരമായ മുംബൈയിൽ പുതിയ കാര്യമല്ല. രാജ്യത്ത് വാഹന ഇന്ധനങ്ങളിൽ ഏറ്റവും ഉയർന്ന 'വാറ്റ്' നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങളായി സാധാരണ പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് വിൽക്കുന്നുണ്ട്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചില്ലറ നിരക്കിന്‍റെ വർധനവിലൂടെ പെട്രോൾ വില ഇതിനോടകം നഗരത്തിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ലിറ്ററിന് 100 രൂപ കവിഞ്ഞു. ശനിയാഴ്ച ഡൽഹിയിലുണ്ടായ ഇന്ധന വില വർധനയിൽ പെട്രോൾ ലിറ്ററിന് 93.94 രൂപയും ഡീസൽ ലിറ്ററിന് 84.89 രൂപയുമാണ് വിൽക്കുന്നത്. ഇതോടെ ദേശീയ സംസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 3.54 രൂപയായും ഡീസൽ വില ലിറ്ററിന് 4.17 രൂപയുമാണ് വർധനവുണ്ടായിരിക്കുന്നത്.