ന്യൂഡല്‍ഹി: മുംബൈ സ്വദേശിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ സോണിപത് സ്വദേശികളായ സന്ദീപ് മേത്ത, നവീന്‍ ദേവര്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഏയ്‌റോ സിറ്റിയിലാണ് സംഭവം.
ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - ഏയ്‌റോ സിറ്റി
ഇവന്‍റ് മാനേജറായ യുവതിയെ ഹോട്ടല്‍ മുറിക്കുള്ളില്‍ വെച്ചാണ് പീഡിപ്പിച്ചത്
![ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Mumbai based event manager raping event manager two arrested rape Delhis Aerocity area Haryanas Sonipat Connaught Place police ഡല്‍ഹിയില്‍ പീഡനം രണ്ട് പേര്‍ അറസ്റ്റില്‍ മുംബൈ സ്വദേശിക്ക് പീഡനം കൊണാട്ട്പ്ലേസ് ഏയ്‌റോ സിറ്റി ഇവന്‍റ് മാനേജറായ യുവതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9635989-629-9635989-1606125221146.jpg)
ഡല്‍ഹിയില്‍ 28കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ഇവന്‍റ് മാനേജറായ യുവതിക്ക് സമൂഹമാധ്യമത്തിലൂടെയാണ് സന്ദീപിനെ പരിചയം. ഡല്‍ഹിയിലെത്തിയ യുവതി സന്ദീപിനേയും നവീനേയും കൊണാട്ട്പ്ലേസില്‍ വച്ച് കണ്ടു. തുടര്‍ന്ന് നവീന്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു. യുവതിയെ ഹോട്ടലില്‍ വിടാനെത്തിയ സന്ദീപ് മുറിക്കുള്ളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. പീഡന ശേഷം യുവതിയുമായി ഹോട്ടലിന് പുറത്തെത്തിയ സന്ദീപ് ആനന്ദ് വിഹാറില്‍ ഉപേക്ഷിച്ചെന്നാണ് പൊലീസ് ഭാഷ്യം. പിന്നീട് യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.