ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്‌ബ ഓപ്പറേഷൻ കമാൻഡറുമായ സക്കി ഉര്‍ റഹ്‌മാൻ ലഖ്‌വി അറസ്റ്റിലായി. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണമിടപാട് സംബന്ധിച്ച ചാർജുകളിലാണ് ഇയാൾ അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വി അറസ്റ്റിൽ - LeT operations commander Lakhvi arrested in Pak
പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥരാണ് ലഖ്‌വിയെ അറസ്റ്റ് ചെയ്‌തത്. എന്നാൽ ഇയാളെ എവിടെ നിന്നാണ് അറസ്റ്റ് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വി അറസ്റ്റിൽ
മുംബൈ ഭീകരാക്രമണക്കേസിൽ 2015 മുതൽ ജാമ്യത്തിലായിരുന്ന ലഖ്‌വിയെ തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്‌തത്. എന്നാൽ അറസ്റ്റ് നടന്ന സ്ഥലം സിടിഡി വെളിപ്പെടുത്തിയിട്ടില്ല. സിടിഡി പഞ്ചാബ് നടത്തിയ അന്വേഷണത്തിൽ ലഖ്‌വിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും തുടർന്ന് നടത്തിയ ഓപ്പറേഷനിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.