കേരളം

kerala

ETV Bharat / bharat

സാങ്കേതിക തകരാര്‍; എത്യോപ്യൻ വിമാനം മുംബൈ വിമാനത്താവളത്തിലിറക്കി - Mumbai airport

റിയാദില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈ വഴി തിരിച്ചുവിട്ടത്

എത്യോപ്യൻ വിമാനം മുംബൈ വിമാനത്താവളത്തിലിറക്കി  മുംബൈ വിമാനത്താവളം  Mumbai airport  Ethiopian Airlines
സാങ്കേതിക തകരാര്‍; എത്യോപ്യൻ വിമാനം മുംബൈ വിമാനത്താവളത്തിലിറക്കി

By

Published : Nov 8, 2020, 9:13 PM IST

മുംബൈ:സാങ്കേതിക തകരാര്‍ മൂലം ബെംഗളൂരുവിലേക്കുള്ള എത്യോപ്യൻ എയര്‍ലൈൻസിന്‍റെ വിമാനം മുംബൈ വിമാനത്താവളത്തിലിറക്കി. റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുംബൈ വഴി തിരിച്ചുവിട്ടത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെ സുരക്ഷിതമായി വിമാനം റണ്‍വേയിലിറക്കി. അഗ്നിശമന സേന അടക്കം എല്ലാ വിധ സുരക്ഷാ മാര്‍ഗങ്ങളും മുംബൈ വിമാനത്താവളത്തില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.

ABOUT THE AUTHOR

...view details