മുലുഗു/തെലങ്കാന: അമ്മ മൊബൈൽ ഫോണ്‍ വാങ്ങി നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് 16 വയസുകാരൻ റിസർവോയറിൽ ചാടി മരിച്ചു. തെലങ്കാനയിലെ മുലുഗു ജില്ലയിലെ പ്രഗല്ലപ്പള്ളി ഗ്രാമത്തിൽ പായം സായി ലികിത്ത് എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ആത്‌മഹത്യ ചെയ്‌തത്. ഫോണ്‍ വാങ്ങി നൽകിയില്ല എന്ന കാരണത്താൽ അമ്മ സുശീലയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ കുട്ടി വെങ്കട്ടാപൂരിലെ പാലംവാഗ് പദ്ധതിയുടെ റിസർവോയറിലേക്ക് ചാടുകയായിരുന്നു.
മൊബൈൽ വാങ്ങി നൽകിയില്ല; 16കാരൻ റിസർവോയറിൽ ചാടി ആത്‌മഹത്യ ചെയ്‌തു - മൊബൈൽ വാങ്ങി നൽകാത്തതിനാൽ 16കാരൻ ആത്‌മഹത്യ ചെയ്‌തു
തെലങ്കാനയിലെ മുലുഗു ജില്ലയിൽ പായം സായി ലികിത്ത് എന്ന പത്താം ക്ലാസുകാരനാണ് റിസർവോയറിൽ ചാടി മരിച്ചത്
തിങ്കളാഴ്‌ച പായം സായി അമ്മയോട് ഫോണ്‍ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ വഴക്കുണ്ടാക്കി. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അമ്മ സുശീല ഫോൺ വാങ്ങി നൽകാൻ വിസമ്മതിച്ചു. പിന്നാലെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ് തിരിച്ച് വരുമെന്ന് കരുതിയെങ്കിലും കുട്ടി തിരിച്ചെത്തിയില്ല. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പായം സായിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ബുധനാഴ്‌ചയോടെ കുട്ടിയുടെ മൃതദേഹം റിസർവോയറിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വെങ്കിടപുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. പായം സായിയുടെ അച്‌ഛൻ ഒരു വർഷം മുൻപ് മരിച്ചിരുന്നു.