മുംബൈ: ബാന്ദ്രയിൽ ബഹുനില കെട്ടിടം തകർന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മുംബൈയിൽ ബഹുനില കെട്ടിടം തകർന്നു; അഞ്ച് പേർ കുടുങ്ങിയതായി സൂചന - building collapsed in mumbai
ബുധനാഴ്‌ച വൈകീട്ട് 3.50 ഓടെയാണ് ബെഹ്റാം നഗറിലുള്ള അഞ്ച് നില കെട്ടിടം തകർന്നു വീണത്
മുംബൈയിൽ ബഹുനില കെട്ടിടം തകർന്നുവീണു; അഞ്ച് പേർ കുടുങ്ങിയതായി വിവരം
ബുധനാഴ്‌ച വൈകിട്ട് 3.50ഓടെയാണ് ബെഹ്റാം നഗറിലുള്ള അഞ്ച് നില കെട്ടിടം തകർന്നത്. അഞ്ച് അഗ്നിശമന യൂണിറ്റും പൊലീസും ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആറ് ആംബുലൻസുകളും ഫയർ ഫോഴ്‌സിന്‍റെ അഞ്ച് വാഹനങ്ങളും ഒരു റെസ്ക്യൂ വാനും സംഭവസ്ഥലത്തുണ്ടെന്ന് അധികൃതർ അറിയിച്ചു.
Also read: വീട് അടിച്ചു തകർത്ത് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു