ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്താനൊരുങ്ങി എഐഎഡിഎംകെ. നവംബര്‍ 9ന് അഞ്ച് ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.
തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാക്കളായ ഒ പനിനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
Also read: മുല്ലപ്പെരിയാര്‍ ഡാം സന്ദർശിച്ച് ഉപസമിതി; 3 സ്‌പില്‍വേ ഷട്ടറുകള്‍ അടച്ചു
കേരള സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുല്ലപ്പെരിയാറിലേക്കുള്ള ജല വിതരണം കുറച്ചതില്‍ ഡിഎംകെ സര്‍ക്കാരിനേയും ജലസേചന മന്ത്രിയേയും എഐഎഡിഎംകെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ചോദ്യം ചെയ്യപ്പെടുമ്പോൾ ഡിഎംകെ സർക്കാർ നിശബ്‌ദ കാഴ്‌ചക്കാരനായി നിൽക്കുന്നത് അപലപനീയമാണെന്നും എഐഎഡിഎംകെ നേതാക്കൾ വിമര്‍ശിച്ചു.