ഉത്തർ പ്രദേശ്/ ലഖ്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്‍റെ മരുമകൾ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മുലായം സിങ് യാദവിന്‍റെ ഇളയ മകൻ പ്രതീക് യാദവിന്‍റെ ഭാര്യ അപർണ സിങ് യാദവാണ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നത്.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ ലഖ്‌നൗ കന്‍റോൺമെന്‍റ് സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ബിജെപി സ്ഥാനാർഥി റീത്ത ബഹുഗുണയോട് പരാജയപ്പെടുകയായിരുന്നു. അപർണ ബിജെപിയിൽ ചേർന്നാൽ പാര്‍ട്ടി ക്യാമ്പിന് നേട്ടമാകും.