കൊൽക്കത്ത:ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ മുകുൾ റോയിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ. ബംഗാൾ സംസ്ഥാന സർക്കാരാണ് മുഗുൾ റോയുടെ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ നൽകിയ സുരക്ഷ വേണ്ടെന്ന് അറിയിച്ച് മുകുൾ റോയി കേന്ദ്ര സർക്കാരിന് കത്തയച്ചു.
അതേ സമയം വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചതായി സ്ഥിരീകരണമില്ല. പിതാവിനൊപ്പം തൃണമൂലില്‍ ചേര്‍ന്ന മകന് സുബ്രാന്‍ഷു റോയിക്ക് സംസ്ഥാന സർക്കാരിന്റെ 'വൈ' കാറ്റഗറി സുരക്ഷ ലഭിക്കാനിടയുണ്ട്.