കേരളം

kerala

ETV Bharat / bharat

മുക്‌താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു - ഉപരാഷ്ട്രപതി സ്ഥാനാർഥി

നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റൊരു കേന്ദ്രമന്ത്രിയായ ആർസിപി സിങും രാജിവെച്ചേക്കും.

Mukhtar Abbas Naqvi
മുക്‌താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു

By

Published : Jul 6, 2022, 5:15 PM IST

Updated : Jul 6, 2022, 7:46 PM IST

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി രാജിവെച്ചു. രാജി രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടർന്ന്. നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റൊരു കേന്ദ്രമന്ത്രിയായ ആർസിപി സിങും രാജിവെച്ചേക്കും.

മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ കാര്യ വകുപ്പാണ് നഖ്‌വി കൈകാര്യം ചെയ്‌തിരുന്നത്. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് നഖ്‌വി രാജിവെച്ചത്. രാജ്യസഭയിലെ ബിജെപിയുടെ ഉപനേതാവുമായിരുന്നു. ഉത്തർപ്രദേശിലെ അലഹബാദില്‍ നിന്നുള്ള ബിജെപി നേതാവാണ്.

അറുപത്തിനാലുകാരനായ നഖ്‌വി ബിജെപിയുടെ ന്യൂനപക്ഷ മുഖവും ദീർഘകാലം ബിജെപി ദേശീയ വക്‌താവുമായിരുന്നു. ജനത പാർട്ടിയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച നഖ്‌വി 1998ല്‍ ലോക്‌സഭാംഗമായി. അടല്‍ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ വാർത്ത വിനിമയ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നു.

Last Updated : Jul 6, 2022, 7:46 PM IST

ABOUT THE AUTHOR

...view details