മൊറാദാബാദ് : ആർട്ടിക്കിൾ 370 (Article 370) റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി (Mukhtar Abbas Naqvi ). കശ്‌മീരിലെ ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഇത് സഹായകമായി. അവരും ഇപ്പോള്‍ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Article 370 : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്‌മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി - Article 370 Latest News
Mukhtar Abbas Naqvi On Article 370 | കശ്‌മീരിലെ ജനങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ആർട്ടിക്കിൾ 370 (Article 370) റദ്ദാക്കിയതോടെ കഴിഞ്ഞെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി
Article 370: ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ കശ്മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു: മുഖ്താർ അബ്ബാസ് നഖ്‌വി
സിഎഎ (CAA) പിന്‍വലിക്കണമെന്നും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രാഷ്ട്രീയ നാടകം കളിച്ചിരുന്നു. സിഎഎ വഴി പൗരത്വം എടുത്തുകളയുകയല്ല ചെയ്തത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.