ഗാന്ധിനഗർ: ബ്ലാക്ക് ഫംഗസ് വ്യാപനത്തെത്തുടർന്ന് അഹമദാബാദിലെ സർക്കാർ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക മ്യൂക്കോമൈക്കോസിസ് വാർഡുകൾ തുറന്നു. ജില്ലയിൽ 13 വയസുകാരന് ബ്ലാക്ക് ഫംഗസ് പിടിപെട്ടതിനെത്തുടർന്നാണിത്. നിലവിൽ സംസ്ഥാനത്തെ 26 ജില്ലകളിലായി 2,381 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഗുജറാത്തിൽ കുട്ടികൾക്കായി പ്രത്യേക മ്യൂക്കോമൈക്കോസിസ് വാർഡുകൾ തുറന്നു
നിലവിൽ സംസ്ഥാനത്തെ 26 ജില്ലകളിലായി 2,381 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്
ഗുജറാത്തിൽ കുട്ടികൾക്കായി പ്രത്യേക മ്യൂക്കോമൈക്കോസിസ് വാർഡുകൾ തുറന്നു
ALSO READ:സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍
81 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് അഹമ്മദാബാദിലാണ് (35). സൂററ്റിൽ 21 പേരാണ് ബ്ലാക്ക് ഫംഗസ് മൂലം മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച സംസ്ഥാനമാണ് ഗുജറാത്ത്.