ഭോപ്പാൽ:കൊവിഡ് രോഗമുക്തി നേടുന്നവർക്ക് കദക്‌നാഥ് ചികിത്സ നൽകണമെന്ന ആവശ്യവുമായി കൃഷി വിഗ്യാന്‍ കേന്ദ്ര. മധ്യപ്രദേശ് ആസ്ഥാനമായുള്ള സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് ഐസിഎംആർ ഡയറക്ടറിന് കത്തയച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഏറെ പ്രശസ്തമാണ് കദക്‌നാഥ് ഇനത്തിൽപ്പെട്ട കോഴികൾ.
'കദക്‌നാഥ് ചികിത്സ'; ശിപാർശയുമായി മധ്യപ്രദേശ് കൃഷി വിഗ്യാന്‍ കേന്ദ്ര - കൃഷി വിഗ്യാന്‍ കേന്ദ്ര
കൊവിഡ് രോഗ മുക്തി നേടുന്നവർക്ക് കദക്‌നാഥ് ചികിത്സ' ശുപാർശ ചെയ്ത് മധ്യപ്രദേശിലെ കൃഷി വിഗ്യാന്‍ കേന്ദ്ര. ചികിത്സ നൽകണമെന്ന ആവശ്യവുമായി ഐസിഎംആർ ഡയറക്ടറിന് കത്തയച്ചു.

'കദക്‌നാഥ് ചികിത്സ'; ശുപാർശയുമായി മധ്യപ്രദേശ് കൃഷി വിഗ്യാന്‍ കേന്ദ്ര
Also read: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ഇവയുടെ മാംസം, മുട്ട, സൂപ്പ് എന്നിവ കൊവിഡാനന്തരം പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായകമാണെന്ന് കത്തിൽ പറയുന്നു. ഹൈദരാബാദിലെ ദേശീയ ഗവേഷണ കേന്ദ്രം ഇവയെപ്പറ്റി നടത്തിയ ഗവേഷണ വിവരങ്ങളും ഒരു അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Last Updated : Jul 10, 2021, 1:59 PM IST