ഭോപ്പാൽ:കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ഭർത്താവിന്റെ വിയോഗത്തിൽ മനംനൊന്ത് ഭാര്യ ആശുപത്രിയുടെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇൻഡോറിലെ ഷാൽബി ആശുപത്രിയിലാണ് ഖുഷ്ബു എന്ന യുവതി ജീവനൊടുക്കിയത്. ഭർത്താവ് രാഹുൽ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കി - യുവതി ആത്മഹത്യ ചെയ്തു
ഭർത്താവ് മരിച്ചെന്ന് അറിഞ്ഞതും ആശുപത്രിയുടെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു
Also read: ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്. ആശുപത്രിയിലെത്തിയെ ഖുഷ്ബു രാഹുൽ മരിച്ചതായി അറിഞ്ഞതും മനോവേദനയാല്‍ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.