ഭോപ്പാല്‍ :മധ്യപ്രദേശിലെ പന്ന ജില്ലയില്‍ വീട്ടമ്മയ്‌ക്ക് ഖനനത്തില്‍ ലഭിച്ചത് 2.08 ഗ്രാം ഡയമണ്ട്. ഇത് സര്‍ക്കാര്‍ ലേലത്തില്‍ വയ്‌ക്കുകയും റോയല്‍റ്റിയും നികുതിയും കിഴിച്ചുള്ള ബാക്കി തുക ഇവര്‍ക്ക് നല്‍കുകയും ചെയ്യും. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഈ ഡയമണ്ടിന് വില ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പന്ന ജില്ലയില്‍ വലിയ വജ്ര ശേഖരമാണുള്ളത്. ഇവിടെ വന്‍തോതില്‍, യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഖനനം നടക്കുന്നു. അതേസമയം ആഴം കുറഞ്ഞ ഖനികളില്‍ നാട്ടുകാര്‍, ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഭാഗ്യ പരീക്ഷണങ്ങളും നടത്താറുണ്ട്. അങ്ങനെയൊരു പരിശ്രമത്തിലാണ് ജാസ്‌മിന്‍ റാണി വിജയിച്ചത്.