ഭോപ്പാൽ: ഡ്രീം 11ൽ വെറും 49 രൂപ നിക്ഷേപിച്ച് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിൽ ഒരു കോടി രൂപ നേടി ആദിവാസി യുവാവ്. മധ്യപ്രദേശിലെ സിങ്‌ഗ്രൗലി ജില്ല സ്വദേശിയായ രാമേശ്വർ സിങാണ് തിങ്കളാഴ്‌ച നടന്ന പരമ്പരയിൽ നിന്നും കോടികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷമായി രാമേശ്വർ സിങ് ഡ്രീം 11ൽ വെർച്വൽ ക്രിക്കറ്റ് ടീമുകൾ ഉണ്ടാക്കുന്നു.
ഡ്രീം 11ൽ 49 രൂപ നിക്ഷേപിച്ച് ഒരു കോടി നേടി: താരമായി മധ്യ പ്രദേശിലെ ആദിവാസി യുവാവ് - ദേശീയ വാർത്തകൾ
തിങ്കളാഴ്‌ച നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയിലാണ് വിജയം കരസ്ഥമാക്കിയത്.
ഡ്രീം 11ൽ 49 രൂപ നിക്ഷേപിച്ച് ഒരു കോടി നേടി: താരമായി മധ്യ പ്രദേശിലെ ആദിവാസി യുവാവ്
ധൻഗഡിലെ ഗവൺമെന്‍റ് പ്രീ സെക്കൻഡറി സ്‌കൂളിലെ ഗസ്‌റ്റ് ലക്‌ചറർ ആണ് രാമേശ്വർ. ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിൽ ഡ്രീം 11ൽ ഒൻപത് ടീമുകളെയാണ് ഉണ്ടാക്കിയിരുന്നത്. തിങ്കളാഴ്‌ച നടന്ന അവസാന മത്സരത്തിൽ 49 രൂപ നിക്ഷേപിച്ചപ്പോൾ താൻ ഒരു കോടി നേടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്ന് സിങ് പറഞ്ഞു.