ബെംഗളൂരു:സർക്കാർ,സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കിടക്ക വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ കോൺഗ്രസ് അട്ടിമറിച്ചതായി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. ആശുപത്രികളിൽ കിടക്കകൾ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട അഴിമതി ബിജെപി യുവ മോർച്ച പ്രസിഡന്‍റായ തേജസ്വി സൂര്യ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്:ബെംഗളൂരു ആശുപത്രികളിൽ കിടക്കകൾ തടഞ്ഞുവെയ്ക്കുന്നതായി തേജസ്വി സൂര്യ
പ്രത്യേക സമുദായത്തില്‍ പെട്ട 16 പേരെ കൊവിഡ് വാർഡിൽ നിയമിച്ചതിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അദ്ദേഹം വിമർശിച്ചു. ക്രമക്കേടുകൾ തുറന്നുകാട്ടാൻ 16 പ്രത്യേക സമുദായത്തില്‍ പെട്ടവരെ മാത്രം നിയമിച്ചത് ചോദ്യം ചെയ്തപ്പോൾ തന്നെ സ്വകാര്യ ഏജൻസിയും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) അവരെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ആശുപത്രിയിൽ കിടക്കകൾ ബുക്ക് ചെയ്യുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിടക്കകൾ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകൾ ഇല്ലാതാക്കാൻ താൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് പാർട്ടി വിഷയം കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.