ഭോപാൽ: ബിജെപി രാജ്യസഭാഗം ജ്യോതിരാദിത്യ സിന്ധ്യ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതി. മധ്യപ്രദേശിൽ മൂവായിരം കോടി രൂപ പ്രവർത്തനച്ചെലവ് വരുന്ന ബ്രോഡ് ഗേജ് റെയിൽ പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ 25 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. നാരോ ഗേജിൽ നിന്ന് ഗ്വാളിയർ-ഷിയോപൂർ സെഷനെ ബ്രോഡ് ഗേജിലേക്ക് മാറ്റുന്ന പ്രവർത്തിയാണ് 2020 മാർച്ച് മുതൽ മുടങ്ങിക്കിടക്കുന്നത്. ഗേജ് മാറ്റണമെന്ന് ആവശ്യം
2012-13 സാമ്പത്തിക വർഷത്തിൽ റെയിൽവേ മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയായി. പദ്ധതിക്ക് ഏകദേശം 3000 കോടി രൂപയോളം ചിലവ് വരും. എന്നാൽ കഴിഞ്ഞ ബജറ്റിൽ 25 കോടി രൂപ മാത്രം അനുവദിച്ചതിനാൽ പണി മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്വാളിയാർ, മൊറീന, ഷിയോപൂർ ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗമാണ് റെയിൽ പാത. ട്രെയിൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് പലവിധ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.