മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്ന് റെംഡെസിവിർ മരുന്ന് മോഷ്‌ടിക്കപ്പെട്ടു - Remdesivir injections
ആശുപത്രിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്
ഭോപ്പാൽ: മധ്യപ്രദേശിലെ ഹമീദിയ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്ന് വലിയ അളവിലുള്ള റെംഡെസിവിർ മരുന്ന് മോഷണം പോയതായി റിപ്പോർട്ട്. പ്രധാനമായും കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കുപയോഗിക്കുന്ന മരുന്നാണ് റെംഡെസിവിർ. ആശുപത്രിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. സംഭവം വളരെയധികം ഗൗരവമുള്ളതാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശിൽ 11,045 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,84,563 ആയി. സംസ്ഥാനത്തെ ആകെ 4,425 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.