ഭോപ്പാൽ:കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് ഒരാളെ മർദിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്‌റ്റിൽ.
കടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ മർദനം; വീഡിയോ പ്രചരിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ - viral video
വീഡിയോ വൈറലായതോടെയാണ് പ്രതികൾ അറസ്‌റ്റിലായത്.
കടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ മർദനം; വീഡിയോ പ്രചരിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ
മർദനമേറ്റയാൾ പ്രതികളായ മൂന്നു പേരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ പണം തിരികെ നൽകാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല. അതിനാൽ ഫെബ്രുവരി 23ന് പ്രതികളും മറ്റ് രണ്ടു പേരും ചേർന്ന് ഇയാളെ മർദിക്കുകയും മർദിക്കുന്ന വീഡിയോ അവരുടെ സുഹൃത്തുക്കൾക്കും അച്ഛനും അയച്ചു നൽകുകയുമായിരുന്നു . വീഡിയോ വൈറലായതോടെയാണ് രണ്ടു പേരെ അറസ്‌റ്റ് ചെയ്തത്. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.