ഇൻഡോർ: വ്യാജ റെംഡെസിവിർ മരുന്നുകള്‍ വില്‍പന നടത്തിയ കേസില്‍ അറസ്റ്റിലായ നാല് പേരെ മധ്യപ്രദേശ് പൊലീസ് ഇൻഡോറിലേക്ക് കൊണ്ടുവന്നു. വ്യാജ റെംഡെസിവിർ വില്‍പന നടത്താൻ ഗ്ലൂക്കോസും ഉപ്പും ഉപയോഗിച്ചതായി അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തിയതായി ഇൻഡോര്‍ പൊലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു. പ്രതികളുടെ പേരില്‍ വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
വ്യാജ റെംഡെസിവിർ വിൽപ്പന: പ്രതികളെ ഗുജറാത്തിൽ നിന്ന് ഇൻഡോറിലേക്ക് കൊണ്ടുപോയി - വ്യാജ റെംഡെസിവിർ
വ്യാജ റെംഡെസിവിർ വില്‍പന നടത്താൻ ഗ്ലൂക്കോസും ഉപ്പും ഉപയോഗിച്ചതായി അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തിയതായി ഇൻഡോര്‍ പൊലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു.
Also Read:ഡല്‍ഹിയിലെ ഓക്സിജൻ വിതരണക്കാർ ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി
കേസിൽ പ്രധാന പ്രതികളായ സുനിൽ മിശ്ര, കൗശൽ ബോഹ്‌റ, പുനീത് ഷാ എന്നിവരും, മധ്യസ്ഥനായി ജോലി ചെയ്യുകയായിരുന്ന കുൽദീപ് എന്നയാളെയുമാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളും മറ്റും അയച്ച് നല്‍കിയതായി പൊലീസ് പറഞ്ഞു. പ്രതികൾ 700 വ്യാജ റെംഡെസിവിർ മരുന്നുകള്‍ ഇൻഡോറിൽ വിറ്റതായും മൊത്തം മൂവായിരത്തിലധികം വ്യാജ മരുന്നുകള്‍ ഇതിനകം വിറ്റതായും പൊലീസ് പറഞ്ഞു.