കേരളം

kerala

ETV Bharat / bharat

മൊബൈൽ സിഗ്നൽ ഇല്ല; യന്ത്ര ഊഞ്ഞാലിൽ കയറി മധ്യപ്രദേശ് മന്ത്രി - യന്ത്ര ഊഞ്ഞാലിൽ കയറി മധ്യപ്രദേശ് മന്ത്രി

ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലും ഫോൺ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനൊരു മാർഗം സ്വീകരിച്ചത്. യന്ത്ര ഊഞ്ഞാലിൽ കയറി ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ സിഗ്നൽ കിട്ടുമെന്ന് മന്ത്രി പറഞ്ഞു.

Madhya Pradesh Minister Brijendra Singh Yadav  Brijendra Singh Yadav on swing  Minister on hammock  മൊബൈൽ സിഗ്നൽ ഇല്ല;  യന്ത്ര ഊഞ്ഞാലിൽ കയറി മധ്യപ്രദേശ് മന്ത്രി  അശോക നഗർ ജില്ല
മൊബൈൽ സിഗ്നൽ ഇല്ല; യന്ത്ര ഊഞ്ഞാലിൽ കയറി മധ്യപ്രദേശ് മന്ത്രി

By

Published : Feb 22, 2021, 12:32 PM IST

ഭോപാൽ: മൊബൈൽ ഫോണിൽ സിഗ്നൽ കിട്ടാതിനെ തുടർന്ന് 50 അടി ഉയരമുള്ള യന്ത്ര ഊഞ്ഞാലിൽ കയറി ഫോൺ ഉപയോഗിച്ച് മധ്യപ്രദേശ് മന്ത്രി ബ്രിജേന്ദ്ര സിംഗ് യാദവ്. ദിവസേന രണ്ട് മണികൂർ സമയമാണ് ഇദ്ദേഹം ഔദ്യോഗിക കാര്യങ്ങൾക്കായി യന്ത്ര ഊഞ്ഞാലിൽ ചെലവഴിക്കുന്നത്. അശോക നഗർ ജില്ലയിലെ ഉൾപ്രദേശമായ സറിയൽ ഗ്രാമത്തിലാണ് സംഭവം. മൊബൈൽ നെറ്റവർക്ക് ഇല്ലാത്ത പ്രദേശമാണിത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലും ഫോൺ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനൊരു മാർഗം സ്വീകരിച്ചത്. യന്ത്ര ഊഞ്ഞാലിൽ കയറി ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ സിഗ്നൽ കിട്ടുമെന്ന് മന്ത്രി പറഞ്ഞു.

"ഒരു ക്യാമ്പിന്‍റെ ഭാഗമായി ഒമ്പത് ദിവസം ഈ പ്രദേശത്ത് താമസിക്കണം. എന്നാൽ ഈ പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയിൽ പ്രശ്‌നമുണ്ട്. ആളുകൾ അവരുടെ പ്രശ്‌നങ്ങളുമായി എന്‍റെ അടുക്കൽ വരുന്നു. എന്നാൽ നെറ്റ്‌വർക്ക് പ്രശ്‌നം കാരണം എനിക്ക് ഒരു ഉദ്യോഗസ്ഥനോടും സംസാരിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതിനാലാണ് ഇങ്ങനെയൊരു മാർഗം തെരഞ്ഞെടുത്തത്", യാദവ് പറഞ്ഞു.

ABOUT THE AUTHOR

...view details