ഭോപ്പാൽ:മധ്യപ്രദേശിൽ കൊവിഡ് രോഗിയുടെ ഭർത്താവ് ആംബുലൻസ് തടഞ്ഞുവച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. ആംബുലൻസ് വൈകിയെത്തിയതിൽ പ്രകോപിതനായ മുഖർജി നഗർ സ്വദേശി സുനിൽ കുശ്വാഹയാണ് അംബുലൻസ് തടഞ്ഞുവച്ചത്. കൊവിഡ് രോഗിയും ഗർഭിണിയുമായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സുനിൽ കുശ്വാല വെള്ളിയാഴ്‌ച രാത്രി 108 ആംബുലൻസ് വിളിച്ചിരുന്നു.
ആംബുലൻസ് എത്താൻ വൈകി; കൊവിഡ് രോഗിയുടെ ഭർത്താവ് ആംബുലൻസ് തടഞ്ഞുവച്ചു - ആംബുലൻസ് എത്താൻ വൈകി
കൊവിഡ് രോഗിയും ഗർഭിണിയുമായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സുനിൽ കുശ്വാല വെള്ളിയാഴ്‌ച രാത്രി ആംബുലൻസ് വിളിച്ചെങ്കിലും എത്തിയത് പിറ്റേദിവസം രാവിലെ.
![ആംബുലൻസ് എത്താൻ വൈകി; കൊവിഡ് രോഗിയുടെ ഭർത്താവ് ആംബുലൻസ് തടഞ്ഞുവച്ചു MP man ambulance hostage Ambulance Vidisha Madhya Pradesh Mukherjee Nagar area ആംബുലൻസ് തടഞ്ഞുവച്ചു ആംബുലൻസ് എത്താൻ വൈകി മധ്യപ്രദേശ് വിദിഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11528447-804-11528447-1619301946523.jpg)
ആംബുലൻസ് എത്താൻ വൈകി; കൊവിഡ് രോഗിയുടെ ഭർത്താവ് ആംബുലൻസ് തടഞ്ഞുവച്ചു
ആംബുലൻസ് എത്താൻ വൈകി; കൊവിഡ് രോഗിയുടെ ഭർത്താവ് ആംബുലൻസ് തടഞ്ഞുവച്ചു
എന്നാൽ ആംബുലൻസ് എത്തിയത് പിറ്റേദിവസം രാവിലെ. തുടർന്ന് രണ്ടുമണിക്കൂറോളം സുനിൽ ആംബുലൻസ് തടഞ്ഞുവച്ചു. ആംബുലൻസ് തകർക്കുമെന്ന് സുനിൽ ഭീഷണിപ്പെടുത്തിയതായി ആംബുലൻസ് അറ്റൻഡർ ദീപക് വർമ പറഞ്ഞു. സംഭവം വഷളായതോടെ പൊലീസ് സ്ഥലത്തെത്തി സുനിലിന്‍റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.