ഭോപ്പാൽ:മഹാരാഷ്‌ട്രയിൽ നിന്ന് വരുന്നവർക്ക് താപ പരിശോധന നിർബന്ധമാക്കി മധ്യപ്രദേശ് സർക്കാർ. മഹാരാഷ്‌ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. 2021 ഫെബ്രുവരി 22 ലെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് ഭോപ്പാൽ, ഇൻഡോർ, ഹോഷംഗാബാദ്, ബെതുൽ, സിവിനി, ചിന്ദ്വാര, ബാലഘട്ട്, ബർവാനി, ഖണ്ട്വ, ഖാർഗോൺ, ബുർഹാൻപൂർ, അലിരാജ്‌പൂർ, ജില്ലകളിലെയും മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന മറ്റ് ജില്ലകളിലെയും കലക്‌ടർമാരോട് അടിയന്തര യോഗങ്ങളും വിളിച്ച് ചേർക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ നിന്ന് എത്തുന്നവർക്ക് താപ പരിശോധന നിർബന്ധമാക്കി മധ്യപ്രദേശ് - മഹാരാഷ്ട്ര കൊവിഡ് കേസുകൾ
വരാനിരിക്കുന്ന മേളകൾക്കായി മഹാരാഷ്‌ട്രയിൽ നിന്നുള്ളവർ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ചാണ് നടപടി
![മഹാരാഷ്‌ട്രയിൽ നിന്ന് എത്തുന്നവർക്ക് താപ പരിശോധന നിർബന്ധമാക്കി മധ്യപ്രദേശ് thermal screening mandatory madhya pradesh covid restrictions maharashtra covid cases madhya pradesh covid cases madhya pradesh government covid restrictions താപ പരിശോധന നിർബന്ധമാക്കി മധ്യപ്രദേശ് മധ്യപ്രദേശ് കൊവിഡ് നിബന്ധന മഹാരാഷ്ട്ര കൊവിഡ് കേസുകൾ മധ്യപ്രദേശ് കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10737354-925-10737354-1614030638140.jpg)
മഹാരാഷ്‌ട്രയിൽ നിന്ന് എത്തുന്നവർക്ക് താപ പരിശോധന നിർബന്ധമാക്കി മധ്യപ്രദേശ്
വരാനിരിക്കുന്ന മേളകൾക്കായി മഹാരാഷ്‌ട്രയിൽ നിന്നുള്ളവർ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. കൊവിഡ് സംബന്ധിച്ച് ജില്ലാ ക്രൈസിസ് കമ്മിറ്റികളുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് ഫെബ്രുവരി 24 നകം ആഭ്യന്തര വകുപ്പിനെ അറിയിക്കാനും ജില്ലാ കലക്‌ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.