കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ കനത്ത ജലക്ഷാമം: വോട്ട് ബഹിഷ്‌കരിക്കാന്‍ ഗ്രാമവാസികള്‍ - madhyapradesh water crisis

നിലവില്‍ ഒരുകിലോമീറ്ററോളം ദൂരത്ത് നിന്ന് കാല്‍നടയായാണ് ഗ്രാമവാസികള്‍ വെള്ളം ശേഖരിക്കുന്നത്

MP: People of Ghusiya village forced to get into well to fetch water due to crisis  മധ്യപ്രദേശ് ജലക്ഷാമം  ഘുസിയ ഗ്രാമം ജലക്ഷാമം  madhyapradesh water crisis  dindoori water crisis
മധ്യപ്രദേശില്‍ കനത്ത ജലക്ഷാമം; പ്രശ്‌നപരിഹാരത്തിന് വോട്ട് ബഹിഷ്‌കരിക്കാന്‍ ഗ്രാമവാസികള്‍

By

Published : Jun 2, 2022, 8:52 PM IST

ദിൻഡോരി (മധ്യപ്രദേശ്): കനത്ത ജലക്ഷാമത്തില്‍ വലഞ്ഞ് ദിൻഡോരി ജില്ലയിലെ ഘുസിയ ഗ്രാമവാസികള്‍. വറ്റിപ്പോയ കിണറുകളില്‍ ഇറങ്ങിയാണ് നിലവില്‍ ആവശ്യത്തിനുള്ള വെള്ളം പ്രദേശവാസികള്‍ ശേഖരിക്കുന്നത്. മേഖലയിലെ എല്ലാ കിണറുകളും വറ്റിയ സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള കിണറുകളില്‍ നിന്ന് കാല്‍നടയായാണ് ഗ്രാമവാസികള്‍ വെള്ളം കൊണ്ടുവരുന്നത്.

ദിൻഡോരി ജില്ലയിലെ ഘുസിയ ഗ്രാമത്തില്‍ കനത്ത ജലക്ഷാമം

മേഖലയിലെ മൂന്ന് കിണറുകളിലും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ് നിലവില്‍. വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടുപടിയുണ്ടായിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പ്രശ്‌നത്തിന് പപരിഹാരം ഉണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തെണ്ടെന്നാണ് നാട്ടുകാരുടെ തീരുമാനം.

ABOUT THE AUTHOR

...view details