ഭോപ്പാൽ : കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പാകിസ്ഥാനിലേക്ക് പോകണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ദിഗ്‌വിജയ് സിങിന് പ്രത്യേക കേൾവി ശേഷിയുണ്ട്. ആളുകളുടെ മനസിലുള്ളത് എന്താണെന്ന് അദ്ദേഹത്തിന് അറിയാമെന്നും മന്ത്രി പരിഹസിച്ചു.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ജിവജിഗഞ്ച് പ്രദേശത്ത് മുഹറം ഘോഷയാത്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവം വ്യാജമാണ്. പൊലീസ് വസ്തുതകള്‍ കണ്ടെത്തണമെന്നും കേസിലെ നടപടികൾ പൊലീസ് ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.
'ദിഗ്‌വിജയ് സിങ് പാകിസ്ഥാന്‍റെ സ്ലീപ്പർ സെല്‍'