മധ്യപ്രദേശില്‍ 1,085 പേർക്ക് കൊവിഡ് - bhoppal
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,30,215 ആയി
![മധ്യപ്രദേശില്‍ 1,085 പേർക്ക് കൊവിഡ് Mp covid updates മധ്യപ്രദേശില്‍ 1,085 പേർക്ക് കൊവിഡ് ഭോപ്പാല്‍ bhoppal madhyapradesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9940024-thumbnail-3x2-mp.jpg)
മധ്യപ്രദേശില്‍ 1,085 പേർക്ക് കൊവിഡ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ 1,085 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,30,215 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 15 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ച ആകെ രോഗികളുടെ എണ്ണം 3,468 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,410 പേർ രോഗമുക്തരായി. ഇതുവരെ 2,15,211 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 11,536 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 43,10,531 കൊവിഡ് പരിശോധനകൾ നടത്തി.