ഉജ്ജയിൻ (മധ്യപ്രദേശ്):നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്ഷേത്രത്തിൽ പ്രാർഥനയുമായി കോൺഗ്രസ് സ്ഥാനാർഥി (Madhya Pradesh Congress candidate offers prayers at Temple hours left to counting). മധ്യപ്രദേശ് നഗ്‌ദ ഖച്റോഡ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ദിലീപ് ഗുർജാർ ആണ് ഞായറാഴ്‌ച രാവിലെ ഉജ്ജയിനിലെ ജ്യോതിർലിംഗ ക്ഷേത്രത്തിലെത്തി 'വിജയത്തിനായി പ്രാർഥന' നടത്തിയത് (Congress candidate from Nagda Khachrod constituency, Dilip Gurjar).
ക്ഷേത്രത്തിൽ കണ്ണുകളടച്ച് കൈകൾ കൂപ്പി നിൽക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ ചിത്രങ്ങൾ പുറത്തുവന്നു. നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ നേതാക്കളും ആരാധനാലയങ്ങളിൽ പ്രാർഥനകളുമായി സജീവമാണ്. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നു. ശനിയാഴ്‌ച ബിജെപി നേതാവ് വസുന്ധര രാജെ ജയ്‌പൂരിലെ മോത്തി ദൂംഗ്രി ക്ഷേത്രവും ദൗസയിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രവും സന്ദർശിച്ചു.
അതേസമയം ഇവരുടെ ജനവിധി നിലവിൽ സ്‌ട്രോംഗ് റൂമുകളിൽ മറഞ്ഞിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വാശിയേറിയ പോരാട്ടത്തിൻ്റെ ഫലത്തിലേക്കാണ് എല്ലാ കണ്ണുകളും. രാജ്യത്തിന്‍റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പോളിംഗ് അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന രാഷ്‌ട്രീയ ശക്തികളുടെ ഗതി നിർണയിക്കുമെന്ന് സൂചനയുണ്ട്.