ഭോപ്പാൽ:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ വിജയം നേടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഭരണത്തോടുള്ള എതിർപ്പ് ജനങ്ങളുടെ ഇടയിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബിജെപി അത്ഭുതകരമായ വിജയം നേടുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ - pectacular win for BJP in west bengal polls
മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഭരണത്തോടുള്ള എതിർപ്പ് ജനങ്ങളുടെ ഇടയിൽ വർധിച്ചതായും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു
ബംഗാളിൽ മുമ്പ് നടന്ന നിയമസാഭാ തെരഞ്ഞടുപ്പുകളിൽ ഉണ്ടായിരുന്ന ബിജെപി തരംഗത്തെ മമത ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ബിജെപിയുടെ പരിവർത്തൻ റാലികൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്യുന്നത്. എന്നാൽ പ്രവർത്തകരുടെ ത്യാഗം വെറുതെയാകില്ല. മമതയുടെ ഗുണ്ടായിസം, അഴിമതി, കൊള്ള എന്നിവയ്‌ക്കെതിരെ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ പ്രവർത്തിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ ഞായറാഴ്ച നടക്കുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുക്കുന്നതിനായി താൻ ഇന്ന് കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ കൂട്ടിച്ചേർത്തു.