ജയ്‌പൂർ:യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശ്രമിക്കുന്നുവെന്ന് കമൽ നാഥ്. കർഷകരുടെ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ശിവരാജ് സിംഗ് ചൗഹാനെതിരെ കമൽ നാഥ് - യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മുഖ്യമന്ത്രി ആളുകളുടെ ശ്രദ്ധ തിരിക്കുന്നു; കമൽ നാഥ്
15,000 ത്തോളം പ്രഖ്യാപനങ്ങളാണ് മുൻപ് ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങൾക്ക് നൽകിയതെന്നും വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നും കമൽ നാഥ് ആക്ഷേപിച്ചു
![യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ശിവരാജ് സിംഗ് ചൗഹാനെതിരെ കമൽ നാഥ് MP CM diverting attention of people from real issues Kamal Nath Former Chief Minister Kamal Nath യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മുഖ്യമന്ത്രി ആളുകളുടെ ശ്രദ്ധ തിരിക്കുന്നു; കമൽ നാഥ് ട്രാക്‌ചർ റാലിക്ക് ഐക്യദ്ർഢ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10373990-1094-10373990-1611570820361.jpg)
യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മുഖ്യമന്ത്രി ആളുകളുടെ ശ്രദ്ധ തിരിക്കുന്നു; കമൽ നാഥ്
15,000ത്തോളം പ്രഖ്യാപനങ്ങളാണ് മുൻപ് ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങൾക്ക് നൽകിയതെന്നും വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ നുണകൾ മനസിലാക്കണം. രാജ്യത്തെ പ്രധാന പ്രശ്‌നത്തിൽ നിന്ന് യുവാക്കളുടെ ശ്രദ്ധ ബി.ജെ.പി വഴിതിരിച്ചുവിടുകയാണ്. സ്വാതന്ത്ര്യസമരങ്ങളിൽ ബിജെപിക്ക് അവകാശപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് ഗുണം ചെയ്യുമെന്നും കമല്‍ നാഥ് പറഞ്ഞു.