ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിലെത്തിയ കാര്‍ തലവാലി ചന്ദ പ്രദേശത്ത് ഒരു പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മധ്യപ്രദേശില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു - ആറ് പേര്‍ മരിച്ചു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു
![മധ്യപ്രദേശില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു MP: 6 killed after car hits tanker in Indore madhyapradesh 6 killed after car hits tanker in Indore car hits tanker Indore Accident മധ്യപ്രദേശില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു മധ്യപ്രദേശ് കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു ആറ് പേര്‍ മരിച്ചു അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10740822-656-10740822-1614062529981.jpg)
മധ്യപ്രദേശില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലിടിച്ച് ആറ് പേര്‍ മരിച്ചു
18നും 28നും ഇടയില്‍ പ്രായമുള്ള ഇന്‍ഡോര്‍ സ്വദേശികളാണ് മരിച്ച ആര് പേരും. ഋഷി പവാർ, സൂരജ്, ചന്ദ്രഭാൻ രഘുവാൻഷി, സോനു ജാട്ട്, സുമിത് സിംഗ്, ദേവ് എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.