കേരളം

kerala

ETV Bharat / bharat

'എ ടെയിലര്‍ മർഡർ സ്‌റ്റോറി' ; ഉദയ്‌പൂരിലെ തുന്നല്‍ക്കാരന്‍ കനയ്യ ലാലിന്‍റെ കൊലപാതകം സിനിമയാകുന്നു

കനയ്യ ലാലിന്‍റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സിനിമ പ്രഖ്യാപിച്ച് നിര്‍മാതാവ് അമിത് ജാനി. താന്‍ നിര്‍മിക്കാനൊരുങ്ങുന്ന സിനിമയെ കുറിച്ച് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്‌തു.

The Taylor murder story  Movie based on Udaipur tailor Kanhaiya Lal  Movie based on horrific beheading Udaipur tailor  Kanhaiya Lal  തുന്നല്‍ക്കാരന്‍റെ കൊലപാതക കഥ  കനയ്യ ലാലിന്‍റെ കൊലപാതകം സിനിമയാകുന്നു  കനയ്യ ലാലിന്‍റെ കൊലപാതകം  എ ടെയിലര്‍ മർഡർ സ്‌റ്റോറി  ഉദയ്‌പൂരിലെ തുന്നല്‍ക്കാരന്‍  തുന്നല്‍ക്കാരന്‍ കനയ്യ ലാലിന്‍റെ കൊലപാതകം  കനയ്യ ലാലിന്‍റെ ഒന്നാം ചരമ വാര്‍ഷികത്തില്‍  കനയ്യ ലാലിന്‍റെ ഒന്നാം ചരമ വാര്‍ഷികം  സിനിമ പ്രഖ്യാപിച്ച് നിര്‍മാതാവ് അമിത് ജാനി  നിര്‍മാതാവ് അമിത് ജാനി  കനയ്യ ലാല്‍  കനയ്യ ലാലിന്‍റെ കൊലപാതകം
'എ ടെയിലര്‍ മർഡർ സ്‌റ്റോറി'; ഉദയ്‌പൂരിലെ തുന്നല്‍ക്കാരന്‍ കനയ്യ ലാലിന്‍റെ കൊലപാതകം സിനിമയാകുന്നു

By

Published : Jun 28, 2023, 11:08 PM IST

രാജസ്ഥാന്‍ :ഉദയ്‌പൂരിലെ തുന്നല്‍ക്കാരൻ കനയ്യ ലാലിന്‍റെ Udaipur tailor Kanhaiya Lal കൊലപാതകത്തെ ആസ്‌പദമാക്കി 'എ ടെയിലര്‍ മര്‍ഡര്‍ സ്‌റ്റോറി' A Taylor murder story എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നു. കനയ്യലാൽ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് സിനിമ ഒരുക്കാനുള്ള തീരുമാനവുമായി നിര്‍മാതാവ് രംഗത്തെത്തുന്നത്. നീതി പ്രതീക്ഷിച്ചുള്ള ഒരു വര്‍ഷം പിന്നിടുന്നു എന്നാണ് സംഭവത്തെ കുറിച്ച് നിര്‍മാതാവ് അമിത് ജാനി പറയുന്നത്.

ഉദയ്‌പൂർ നഗരത്തിലെ മാൽദാസ് സ്ട്രീറ്റിൽ 2022 ജൂൺ 28നാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. അതേ, കനയ്യലാല്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികമാണ് ഇന്ന്. തുന്നല്‍ക്കാരന്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ സംഭവം ഓർക്കുമ്പോൾ ഇന്നും സാധാരണക്കാർ ഭയക്കുന്നു. ഈ അരുംകൊല നടന്നിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും കുറ്റവാളികൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

അതേസമയം കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന കാത്തിരിപ്പിലാണ് കനയ്യ ലാലിന്‍റെ കുടുംബാംഗങ്ങൾ. കൊലയാളികള്‍ കർശനമായി ശിക്ഷിക്കപ്പെടണമെന്ന് പ്രദേശവാസികളും പറയുന്നു.

ഇപ്പോഴിതാ ഈ ക്രൂരമായ കൊലപാതകത്തെ കുറിച്ച് സിനിമയും ഒരുങ്ങുകയാണ്. കനയ്യ ലാൽ വധക്കേസുമായി ബന്ധപ്പെട്ടുള്ള ചിത്രം ഉടന്‍ തന്നെ ബിഗ് സ്‌ക്രീനിലെത്തും. കനയ്യ ലാല്‍ കൊലയുടെ ഒന്നാം വാർഷികത്തിൽ നിര്‍മാതാവ് അമിത് ജാനി ഉദയ്‌പൂരില്‍ എത്തി. കനയ്യ ലാലിന്‍റെ കുടുംബാംഗങ്ങളുമായി അമിത് ജാനി സംസാരിക്കുകയും ചെയ്‌തു. താന്‍ നിര്‍മിക്കാനൊരുങ്ങുന്ന 'എ ടെയിലര്‍ മർഡർ സ്‌റ്റോറി'യെ കുറിച്ച് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്‌തു.

ഈ സംഭവത്തിന്‍റെ മുഴുവൻ വസ്‌തുതകളും തന്‍റെ സിനിമ പുറത്തുകൊണ്ടുവരുമെന്നും കനയ്യ ലാലിന് നീതി ലഭിക്കുന്നതിന് അത് സഹായകരമാകുമെന്നും അമിത് ജാനി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുമെന്നും നിര്‍മാതാവ് അറിയിച്ചു.

കനയ്യ ലാലിന്‍റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്‌ച രക്തദാന ക്യാമ്പും ആദരാഞ്ജലി യോഗവും സംഘടിപ്പിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ അവസരത്തില്‍ സുരക്ഷ കണക്കിലെടുത്ത് നഗരത്തിലാകെ പൊലീസ് സേനയെ വിന്യസിച്ചു. കനയ്യയുടെ ചരമവാർഷിക ദിനത്തില്‍ പങ്കെടുക്കാനായി, ഉദയ്‌പൂരിലെ ടൗൺഹാളിൽ നിരവധി ആളുകൾ തടിച്ചുകൂടി. കനയ്യയുടെ ഭാര്യയും രണ്ട് മക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സർവ് ഹിന്ദു സമാജാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ദീൻദയാൽ ഉപാധ്യായ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ എംഎൽഎ ഫൂൽസിംഗ് മീണ, പ്രതി ശക്തിവത്, ജനതാ സേന നേതാവ് രൺധീർ സിംഗ് ഭിന്ദർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. കൂടാതെ രക്തം ദാനം ചെയ്യാനും കനയ്യലാലിന് ആദരാഞ്ജലികൾ അർപ്പിക്കാനും നിരവധി ആളുകൾ ക്യാമ്പിലെത്തിയിരുന്നു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉദയ്‌പൂരിലുടനീളം പരിപാടികള്‍ സംഘടിപ്പിച്ചത്.

കനയ്യ ലാലിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷിയും കനയ്യയുടെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ടു. കൊലപാതകം നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്‌തു.

2022 ജൂൺ 28ന് ഉദയ്‌പൂരിലെ മാൽദാസ് സ്ട്രീറ്റിലെ ഭൂത് മഹൽ സ്ട്രീറ്റിലെ തന്‍റെ കടയ്ക്കുള്ളിൽ വച്ചാണ് കനയ്യ ലാലിനെ രണ്ട് പേർ ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത്. റിയാസും ഗോഷ് മുഹമ്മദും ചേർന്നാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. പ്രവാചകനെതിരെയുള്ള ബിജെപി നേതാവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തെ കനയ്യ ലാല്‍ പിന്തുണച്ചതിനെ തുടര്‍ന്നായിരുന്നു ഈ അരുംകൊല.

Also Read:Father kills daughters | പുനര്‍ വിവാഹത്തിന് തടസം, മക്കളെ കൊലപ്പെടുത്തി പിതാവ്; കൊല്ലപ്പെട്ടത് മൂന്നും ഒന്നരയും വയസുള്ള പെണ്‍കുട്ടികള്‍

പ്രതികൾ കൊലപാത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയും അത് വൈറലാവുകയും ചെയ്‌തിരുന്നു. അതേസമയം പിതാവിന്‍റെ കൊലയാളികളെ തൂക്കിക്കൊല്ലണമെന്നും, അതുവരെ മുടി മുറിക്കില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് മകന്‍ യാഷ്.

ABOUT THE AUTHOR

...view details