ഡെറാഡൂൺ :ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ 10 പർവതാരോഹകർ മരിച്ചതായി വിവരം. ഉത്തരകാശി ജില്ലയിലെ ദ്രൗപതി കാ ദണ്ഡ മലനിരകളിലാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. ജവഹർലാൽ നെഹ്‌റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് 28 മഞ്ഞിൽ കുടുങ്ങിയത്.
ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ; 10 പർവതാരോഹകർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
ജവഹർലാൽ നെഹ്‌റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 ട്രെയിനികളാണ് മഞ്ഞിൽ കുടുങ്ങിയത്. എട്ട് പേരെ രക്ഷപെടുത്തിയെന്നും ഇവർ കുടുങ്ങിയ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
എട്ട് പേരെ രക്ഷപെടുത്തിയെന്നും ഇവർ കുടുങ്ങിയ സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. സംഭവസ്ഥലത്തേക്ക് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പർവതാരോഹകർ എന്നിവരുടെ സംഘം തിരിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി ഫോണിൽ സംസാരിക്കുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സൈന്യത്തിന്‍റെ സഹായം തേടുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയോട് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാകാൻ നിർദേശിച്ചതായി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു.