ജോധ്‌പൂർ(രാജസ്ഥാൻ):സ്‌ത്രീധന പീഡനത്തെ തുടർന്ന് ജോധ്‌പൂരിൽ യുവതി രണ്ട് മക്കളുമായി വീടിന് സമീപത്തെ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു. ശൈതൻ സിങ് നഗർ സ്വദേശിയായ ഇദൻ സിങ് തന്‍റെ 24കാരിയായ ഭാര്യയെ സ്‌ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്നാണ് യുവതി ഏഴ് മാസവും രണ്ട് വയസും പ്രായമുള്ള ആൺകുട്ടികളുമായി ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തത്.
സ്ത്രീധന പീഡനം; രാജസ്ഥാനിൽ യുവതി രണ്ട് മക്കളുമായി ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു - സ്ത്രീധന പീഡനം യുവതി ആത്മഹത്യ ചെയ്‌തു
ശൈതൻ സിങ് നഗർ സ്വദേശിയായ ഇദൻ സിങ് തന്‍റെ 24കാരിയായ ഭാര്യയെ സ്‌ത്രീധനത്തിന്‍റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു
![സ്ത്രീധന പീഡനം; രാജസ്ഥാനിൽ യുവതി രണ്ട് മക്കളുമായി ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു Suicide Case in Jodhpur woman died by drowning in water tank Mother and son suicide dowry harassment suicide in Jodhpur mother with children commit suicide സ്ത്രീധന പീഡനം യുവതി ആത്മഹത്യ ചെയ്‌തു മക്കളുമായി യുവതി രാജസ്ഥാനിൽ ആത്മഹത്യ ചെയ്‌തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15609690-thumbnail-3x2-jk.jpg)
സ്ത്രീധന പീഡനം; രാജസ്ഥാനിൽ യുവതി രണ്ട് മക്കളുമായി ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു
ഇദൻ സിങ്ങിന്‍റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ടാങ്ക് തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.