കേരളം

kerala

ETV Bharat / bharat

വടക്കൻ കശ്‌മീരിൽ അമ്മയും മക്കളും ശ്വാസംമുട്ടി മരിച്ചു

അസ്‌ഫിക്സിയേഷൻ എന്ന ശ്വാസം മുട്ടല്‍ രോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

By

Published : Nov 29, 2020, 3:46 PM IST

suffocation death in Kashmir news  Three die of suffocation in Kashmir  അമ്മയും മക്കളും ശ്വാസംമുട്ടി മരിച്ചു വാർത്ത  വടക്കൻ കശ്‌മീർ വാർത്ത  ബാരാമുള്ള ജില്ല വാർത്ത  ഒരു സ്ത്രീയും രണ്ട് പെൺമക്കളും ശ്വാസംമുട്ടി മരിച്ചു വാർത്ത  ബോനിയാർ തഹ്‌സിൽ നിവാസികൾ മരണം വാർത്ത  അസ്‌ഫിക്സിയേഷൻ വാർത്ത  Mother, two minor daughters died in baramulla news'
വടക്കൻ കശ്‌മീരിൽ അമ്മയും മക്കളും ശ്വാസംമുട്ടി മരിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഒരു സ്ത്രീയും രണ്ട് പെൺമക്കളും ശ്വാസംമുട്ടി മരിച്ചു. ബോനിയാർ തഹ്‌സിൽ നിവാസികളായ അബ്‌ദുൽ മജീദ് ഗാനിയുടെ ഭാര്യ ഷമീമ ബീഗം, മക്കളായ നിഗത് മജീദ്, തബ്‌സിയം മജീദ് എന്നിവരാണ് മരിച്ചത്. അസ്‌ഫിക്സിയേഷൻ എന്ന ശ്വാസം മുട്ടല്‍ രോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അബോധാവസ്ഥയിലായിരുന്ന അമ്മയേയും മക്കളെയും നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ഷമീമ ബീഗത്തിന്‍റെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബോനിയാറിലെ പിഎച്ച്സി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ABOUT THE AUTHOR

...view details