കേരളം

kerala

ETV Bharat / bharat

ഭര്‍ത്താവുമായുള്ള കലഹം; രണ്ട് പെണ്‍മക്കളെ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി - crime news

ഒരു കുട്ടി മരണപ്പെടുകയും അടുത്ത കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്

Mother tried to kill children by pouring petrol  പെണ്‍മക്കളെ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി  ഗുരുതരമായി പൊള്ളലേറ്റ്  daughter killed by her own mother  family dispute and suicide  അമ്മ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്  crime news  ക്രൈ വാര്‍ത്തകള്‍
രണ്ട് പെണ്‍മക്കളെ യുവതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

By

Published : Dec 7, 2022, 8:37 PM IST

കൊലാര്‍(കര്‍ണാടക): ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് യുവതി രണ്ട് പെണ്‍മക്കളെ തീകൊളുത്തി. ഇതില്‍ എട്ട് വയസുള്ള കുട്ടി മരണപ്പെടുകയും ആറ് വയസുള്ള കുട്ടി ഗുരതര പൊള്ളലോടുകൂടി ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലുമാണ്. കര്‍ണാടകയിലെ കൊലാര്‍ ജില്ലയിലെ മുല്‍ബാഗുലു ടൗണിലെ അഞ്ജനാദ്രി കുന്നിന്‍ ചെരിവിലാണ് സംഭവം.

ആന്ധ്രാപ്രദേശിലെ പലമനേരുവിന് അടുത്തുള്ള ബുസാനി കുറുബപ്പള്ളിയില്‍ താമസിക്കുന്ന ജ്യോതിയാണ് തന്‍റെ മക്കളുടെ ദേഹത്ത് തീകൊളുത്തിയത്. ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് വീടു വിട്ട് അഞ്ജനാദ്രി കുന്നിന്‍ ചെരിവിലേക്ക് ജ്യോതി രണ്ട് പെണ്‍മക്കളുമായി വരികയായിരുന്നു. പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ജ്യോതി പൊലീസിനോട് പറഞ്ഞു.

ബുധനാഴ്‌ച പുലര്‍ച്ചെ അഞ്ജനാദ്രി കുന്നിന്‍ ചെരിവിലേക്ക് പ്രഭാതസവാരിക്കായി എത്തിയവരാണ് ജ്യോതിയേയും അതിനടുത്ത് പൊള്ളലേറ്റ് കിടക്കുന്ന രണ്ട് കുട്ടികളെയും കാണുന്നത്. ഇവര്‍ ഉടനെ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

ജ്യോതിയുടേത് പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്നാണ് ജ്യോതി പൊലിസിനോട് പറഞ്ഞത്. വീട്ടൂകാരരുടെ സമ്മതമില്ലാതെ വിവാഹം ചെയ്‌തതിനാല്‍ വീട്ടുകാരും തനിക്ക് പിന്തുണയില്ലായിരുന്നു. താന്‍ മരണപ്പെട്ടാല്‍ കുട്ടികളെ നോക്കാന്‍ ആരാണ് ഉണ്ടാവുക എന്ന ചിന്തയിലാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ജ്യോതി പൊലീസിനോട് പറഞ്ഞു. ജ്യോതിക്കൊപ്പം ഭര്‍ത്താവ് തിരുമലേഷിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.

ABOUT THE AUTHOR

...view details