ബെംഗളുരു: നഴ്‌സ് മുഖേന നവജാത ശിശുവിനെ 5000 രൂപക്ക് വിറ്റ സ്‌ത്രീക്ക് കുഞ്ഞിനെ തിരികെ വേണമെന്നാവശ്യം. വിജയപുര ജില്ല ആശുപത്രിയിലാണ് സംഭവം. തിക്കോട്ട ഗ്രാമവാസിയായ രേണുക ഓഗസ്റ്റ് 19നാണ് തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തതിനാൽ ഓഗസ്റ്റ് 26ന് ആശുപത്രിയിലെ നഴ്‌സായ കസ്‌തൂരി വഴി കുഞ്ഞിനെ വിറ്റു.
അമ്മ കുഞ്ഞിനെ 500 രൂപയ്ക്ക് വിറ്റു, ഇപ്പോള്‍ തിരികെ വേണമെന്ന് ആവശ്യം
തിക്കോട്ട ഗ്രാമവാസിയായ രേണുക ഓഗസ്റ്റ് 19നാണ് തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തതിനാൽ ഓഗസ്റ്റ് 26ന് ആശുപത്രിയിലെ നഴ്‌സായ കസ്‌തൂരി വഴി കുഞ്ഞിനെ വിറ്റു.
5000 രൂപക്ക് കുഞ്ഞിനെ വിറ്റു; ദിവസങ്ങൾക്ക് ശേഷം തിരികെ വേണമെന്ന ആവശ്യവുമായി കർണാടക സ്വദേശിനി
എന്നാൽ ദിവസങ്ങൾക്ക് ശേഷം തന്‍റെ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി കസ്‌തൂരിയെ സമീപിച്ചെങ്കിലും കുഞ്ഞിനെ നൽകാൻ നഴ്‌സ് വിസമ്മതിച്ചു. തുടർന്ന് സെപ്റ്റംബർ 12ന് രേണുക വനിത പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്‌തു. നഴ്‌സിനെതിരെ മൂന്ന് കേസുകൾ ഫയൽ ചെയ്തതായും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും വിജയപുര ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കുമാർ അറിയിച്ചു.
Also Read: കണ്ണീരോർമയുടെ 14 വർഷങ്ങൾ; ഇന്നും ഭീതിയിൽ വെള്ളത്തൂവൽ