കേരളം

kerala

ETV Bharat / bharat

പുതുവത്സരാഘോഷത്തിനിടയിലെ 19കാരിയുടെ മരണം; ആരോപണവുമായി കുടുംബം - പുതുവത്സരാഘോഷത്തിനിടെ മരണം

മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

murdered 19-year-old  Mother of murdered 19-year-old  19 കാരിയുടെ മരണം  ആഘോഷത്തിനിടെ മരണം  പുതുവത്സരാഘോഷത്തിനിടെ മരണം  പുതുവത്സരം
സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പുറത്ത് പോയതെന്ന് പുതുവത്സരാഘോഷത്തിനിടെ കൊല്ലപ്പെട്ട 19 കാരിയുടെ മാതാവ്

By

Published : Jan 2, 2021, 5:11 PM IST

മുംബൈ:മകളുടെ സുഹൃത്തുക്കള്‍ക്കെതിരെ പുതുവത്സരാഘോഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാതിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാവ് നിധി കുക്രേജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ഖാർ പ്രദേശത്തെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ് ഹിന്ദ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്.

പുലർച്ചെ 1.40നാണ് സംഭവം നടന്നത്. എന്നാല്‍ വിവരം വീട്ടുകാര്‍ അറിയുന്നത് രാവിലെ അഞ്ചു മണിയോടെയാണ്. 12.15ഓടെ അയല്‍പക്കകാരായ സുഹൃത്തുക്കള്‍ വന്ന കുട്ടിയെ പരിപാടിക്കായി ക്ഷണിക്കുകയായിരുന്നു. 30 മിനിട്ടിനകം തിരികെ വരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് മാതാപിതാക്കള്‍ വിളിച്ചെങ്കിലും കുട്ടി ഫോണ്‍ എടുത്തില്ല. ഇതോടെ രാത്രി ആഘോഷങ്ങളിലാകുമെന്ന് തങ്ങള്‍ കുരുതിയെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ രാവിലെ അഞ്ചു മണിയോടെ കുട്ടിക്ക് പരിക്കേറ്റതായും പൊലീസ് സ്റ്റേഷനില്‍ വരണമെന്നും ആവശ്യപ്പെട്ട് പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ വിളിച്ചായും നിധി കുക്രേതി പറയുന്നു.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ബാബ ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പിതാവ് ആശുപത്രിയില്‍ എത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമുത്തി പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ABOUT THE AUTHOR

...view details