ബെംഗളുരു: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി അമ്മ. ബംഗളൂരു സിലിക്കൺ സിറ്റിയിലുള്ള സമ്പംഗി രാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്‍റിൽ ഓഗസ്റ്റ് 4നാണ് സംഭവം. ദന്തഡോക്‌ടറായ സുഷം എന്ന സ്ത്രീയാണ് അഞ്ച് വയസുകാരനായ മകനെ മുകൾനിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയത്.
ശേഷം ഇവരും മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. എന്നാൽ സമീപത്തെ വീടുകളിലുണ്ടായിരുന്നവർ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.