ബെംഗളുരു: കൽബുർഗി ജില്ലയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി. മക്കളായ ഗൗരമ്മ(6), ഈശ്വരി(4), സാവിത്രി(1) എന്നിവരുമൊത്ത് അമ്മ ലക്ഷ്‌മി(28)യാണ് കിണറ്റിൽ ചാടിയത്.
ഈശ്വരിയെ നാട്ടുകാർ എത്തി രക്ഷിച്ചുവെങ്കിലും മറ്റ് മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അലന്ദ താലൂക്കിലെ മദ്യാല ഗ്രാമത്തിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചുവന്നിരുന്ന ലക്ഷ്‌മി പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിനാൽ ഭർത്താവിൽ നിന്നും ഭർത്താവിന്‍റെ വീട്ടുകാരിൽ നിന്നും നിരന്തരമായി ഉപദ്രവം ഏറ്റുവാങ്ങിയിരുന്നതായി പറയപ്പെടുന്നു. പീഡനം സഹിക്കവയ്യാതെയാണ് ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള കിണറ്റിൽ ചാടി ലക്ഷ്‌മി ആത്മഹത്യ ചെയ്‌തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.