മിർസാപൂർ :ഉത്തർപ്രദേശിലെ മിർസാപൂരിൽ നിസ്സാര പ്രശ്‌നത്തിന്‍റെ പേരിൽ അമ്മയേയും മകളേയും ഇരുമ്പുവടിയും ചുറ്റികയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. കത്ര കോട്‌വാലി മേഖലയിലെ തകിയ ദനു ഷാ പ്രദേശത്താണ് സംഭവം.
പുതിയ വീട് പണിയുന്നതിനാൽ താൽക്കാലികമായി മദ്രസയിൽ താമസിക്കുകയായിരുന്നു അക്രമത്തിനിരയായ അമ്മയും മകളും. ഇതിനിടെ ഗോവണി ഇറങ്ങിവരുമ്പോള്‍ വഴിയിൽ നിന്ന മറ്റൊരു സ്ത്രീയോട് മാറിത്തരാന്‍ ആവശ്യപ്പെട്ടു. ഇതിൽ അസ്വസ്ഥയായ സ്ത്രീ ഇവരുമായി കലഹിക്കുകയായിരുന്നു.