ബക്‌സർ:ബിഹാറിലെ ബക്‌സർ ജില്ലയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ മൂന്ന് കുട്ടികളോടൊപ്പം അമ്മ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. ആറ് വയസും, നാല് വയസും, ആറ് മാസവും പ്രായമുള്ള കുട്ടികളുമായാണ് 35 വയസ് തോന്നിക്കുന്ന യുവതി ട്രെയിനിന് മുന്നിലേക്ക് ചാടിയത്.
ദുമ്‌റോണിൽ നിന്ന് കുട്ടികളുമായി വന്ന ഇവർ രണ്ട് മണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ ചുറ്റിത്തിരിഞ്ഞ നടന്നതിന് ശേഷം ട്രെയിൻ വന്ന ഉടനെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.